This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍

സംസ്ഥാനത്തെ പിന്നോക്കവിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരളസര്‍ക്കാര്‍ സ്ഥാപനം. 1995-ല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച കോര്‍പ്പറേഷന് എല്ലാ ജില്ലകളിലും ജില്ലാ ഓഫീസുകളുമുണ്ട്. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എന്നിവയുടെ ചാനലൈസിങ് ഏജന്‍സിയാണ് കെ.എസ്.ബി.സി.ഡി.സി. റിസര്‍വ് ബാങ്കിനുകീഴില്‍ നോണ്‍ ബാങ്കിങ് ധനകാര്യസ്ഥാപനമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള പിന്നോക്ക വിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിദ്യാഭ്യാസത്തിനും മറ്റു പിന്നോക്ക/മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസരംഗത്തെ സമഗ്രപുരോഗതിക്കുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും വായ്പകള്‍ നല്‍കുന്നു. വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്കുള്ള വായ്പ, പെണ്‍കുട്ടികളുടെ വിവാഹ ധനസഹായപദ്ധതി, വിദേശ വിദ്യാഭ്യാസവായ്പ എന്നിവയ്ക്കു പുറമേ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയും കോര്‍പ്പറേഷന്‍ നല്‍കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍